തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ഡോണൾഡ് ട്രംപ്
Wednesday, September 25, 2024 3:44 AM IST
വാഷിംഗ്ടൺ ഡിസി: നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
യുഎസ് മാധ്യമപ്രവർത്തക ഷെറിൽ ആറ്റ്കിസനു നൽകിയ അഭിമുഖത്തിലാണ് ഇനിയൊരു വട്ടം കൂടി മത്സരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിയത്.
2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. 2016 ൽ ഹിലറി ക്ലിന്റനെ തോൽപിച്ച് പ്രസിഡന്റായി. 2020 ൽ ജോ ബൈഡനോട് തോറ്റു. 2028ലാകും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അന്നു ട്രംപിന് 82 വയസു കാണും.