ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യ, മുംബൈ ടീമുകളെ പ്രഖ്യാപിച്ചു
Tuesday, September 24, 2024 7:21 PM IST
മുംബൈ: ഇറാനി ട്രോഫി ക്രിക്കറ്റിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും മുംബൈ ടീമിനെയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ലഖ്നോ ഏക്നാ സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാംന്പ്യന്മാരായ മുംബൈയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരം.
റുജുരാജ് ഗെയ്ക്വാദ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകൻ. അഭിമന്യു ഈസ്വരനാണ് വൈസ് ക്യാപറ്റ്ൻ. ഇഷാൻ കിഷൻ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജോറൽ എന്നിവരും ടീമിലുണ്ട്.
ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈസ്വരനൻ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജോറൽ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മാനവ് സുതർ, സരൻസ് ജോയ്ൻ, പ്രസിദ് കൃഷ്ണ, മുകേഷ് കുമാർ, യഷ് ദയാൽ, റിക്കി ബുയ്, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചഹാർ.
അജിങ്ക്യാ രഹാനെയാണ് മുംബൈ ടീമിന്റെ നായകന്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ മുംബൈ ടീമിലിടം നേടി. ദുലീപ് ട്രോഫി ടീമിലിടം കിട്ടാതിരുന്ന ഓപ്പണര്‍ പൃഥ്വി ഷായും മുംബൈ ടീമിലുണ്ട്.
ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്റെ സഹോദരന് മുഷീര്‍ ഖാനും ടീമിലെത്തിയപ്പോള്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലുള്ള സര്‍ഫറാസിനെയും മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇവലണിൽ ഇടം കിട്ടിയില്ലെങ്കിൽ മാത്രമായിരിക്കും താരം മുംബൈ ടീമിന് വേണ്ടി കളിക്കുക.
ഇറാനി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യൻഷ് ഷെഡ്ഗെ, ഹാർദിക് താമോർ (വിക്കറ്റ് കീപ്പര്‍), സിദ്ധാന്ത് അദ്ദാത്റാവു (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കോട്ടിയാൻ, ഹിമാൻശു സിംഗ്, ഷാർദുൽ താക്കൂർ, മോഹിത് അവസ്തി, മുഹമ്മദ് ജുനെദ് ഖാൻ, റോയ്സ്റ്റൺ ഡയസ്.