ന്യൂ​യോ​ർ​ക്ക്: മൂ​ന്നു ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കും മു​മ്പ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി, അ​ർ​മേ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ക്കോ​ൾ പ​ഷി​നി​യ​ൻ എ​ന്നി​വ​രു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ക്വാ​ഡ് ലീ​ഡേ​ഴ്‌​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ മോ​ദി അ​വി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ യു​എ​ൻ സു​ര​ക്ഷാ​സ​മി​തി​യി​ൽ സ്ഥി​രാം​ഗ​ത്വം ന​ല്‍​കു​ന്ന​തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കു പു​റ​മെ ര​ണ്ട് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ള്‍​ക്കും സ്ഥി​രാം​ഗ​ത്വം ന​ല്‍​ക​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഗോ​ള സ​മാ​ധാ​ന​വും വി​ക​സ​ന​വും ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ൻ പൊ​തു​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.