തൃശൂരിൽ കാട്ടാന ചരിഞ്ഞു; വൈദ്യുതി വേലിയിൽ കാൽ കുടുങ്ങിയ നിലയിൽ
Tuesday, September 24, 2024 11:26 AM IST
തൃശൂർ: മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം കാട്ടാന ചരിഞ്ഞനിലയിൽ. സമീപത്തുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
രാവിലെ 6.30ന് പ്രദേശവാസികളാണ് ആനയുടെ ജഡം കണ്ടെത്തിയത്. പിടിയാനയാണ് ചരിഞ്ഞത്. വീഴ്ചയിലുണ്ടായ ആഘാതമാണ് ആന ചരിയാൻ കാരണമെന്നാണ് നിഗമനം.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.