ബലാത്സംഗക്കേസ്; മുകേഷ് എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി
Tuesday, September 24, 2024 11:09 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം.മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായി. പ്രത്യേക അന്വേഷണസംഘത്തിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.