തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 56,000 തൊ​ട്ടു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,000 രൂ​പ​യി​ലും ഗ്രാ​മി​ന് 7,000 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച പ​വ​ന് 600 രൂ​പ​യും വെ​ള്ളി​യാ​ഴ്ച 480 രൂ​പ​യും കൂ​ടി​യി​രു​ന്നു. ഇ​തോ​ടെ, അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ1,400 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

മേ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 55,120 എ​ന്ന റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 53,560 രൂ​പ​യാ​യി​രു​ന്നു വി​ല. തു​ട​ർ​ന്നു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​യ 53,360 രൂ​പ​യി​ലാ​ണ് സ്വ​ർ​ണ​മെ​ത്തി​യ​ത്. പ​ടി​പ​ടി ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല സെ​പ്റ്റം​ബ​ര്‍ 16നാ​ണ് വീ​ണ്ടും 55,000 ക​ട​ന്ന​ത്.

എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള മൂ​ന്ന് ദി​വ​സം ഇ​ടി​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും 55,000ല്‍ ​താ​ഴെ​യെ​ത്തി. എ​ന്നാ​ല്‍ അ​ഞ്ചു​ദി​വ​സ​മാ​യി വീ​ണ്ടും കു​തി​പ്പ് തു​ട​ര്‍​ന്ന​തോ​ടെ പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യാ​യി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ ഇ​പ്പോ​ൾ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ സ്വ​ര്‍​ണം ഔ​ണ്‍​സി​ന് 0.28% വി​ല വ​ര്‍​ധി​ച്ചു. അ​താ​യ​ത് 7.41 ഡോ​ള​ര്‍.

അ​തേ​സ​മ​യം, വെ​ള്ളി വി​ല​യി​ല്‍ മാ​റ്റ​ങ്ങ​ളി​ല്ല. നി​ല​വി​ല്‍ വെ​ള്ളി ഗ്രാ​മി​ന് 97.90 രൂ​പ​യാ​ണ്. എ​ട്ടു ഗ്രാം ​വെ​ള്ളി​ക്ക് 783.20 രൂ​പ​യും കി​ലോ​യ്ക്ക് 97,900 രൂ​പ​യു​മാ​ണ്.