കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഒ​ന്ന​ര​ല​ക്ഷം രൂ​പ വ​രു​ന്ന ഐ​ഫോ​ണും 3500 രൂ​പ​യും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പൂ​നെ-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​കേ​ഷി​നെ​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ആ​റ് മ​ണി​ക്ക് ട്രെ​യി​ൻ കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പൂ​നെ​യി​ൽ നി​ന്നും ക​ന്യാ​കു​മാ​രി​ക്ക് വ​ന്ന ട്രെ​യി​നി​ൽ യു​വ​തി ഉ​റ​ങ്ങു​ന്ന ത​ക്കം നോ​ക്കി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

യു​വ​തി​യു​ടെ ബാ​ഗി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഐ ​ഫോ​ണും 3500 രൂ​പ​യു​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ വെ​ച്ച് ഉ​റ​ക്കം എ​ഴു​ന്നേ​റ്റ യു​വ​തി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി തി​രി​ച്ച​റി​യു​ന്ന​ത്.

സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ യു​വ​തി റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ പൊ​ലീ​സ് പ​രാ​തി കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സി​ന് കൈ​മാ​റി. കോ​ട്ട​യ​ത്തെ ഒ​രു സ്വ​കാ​ര്യ മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ്ടി​ച്ച ഐ​ഫോ​ൺ വി​ൽ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് റെ​യി​ൽ​വേ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.