പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത് പശുവിന്റെ അസ്ഥി
Monday, September 23, 2024 5:45 PM IST
ബംഗളൂരു: ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. മംഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ പരിശോധനയിൽ അസ്ഥി പശുവിന്റേതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായി നടത്തുന്ന തെരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയത്. അതേസമയം ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്ജുന് ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി.
ഇത് അര്ജുന് ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് നാലു ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്.