മുൻ ചീഫ് സെക്രട്ടറി വി.വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷനാവും
Monday, September 23, 2024 4:59 PM IST
തിരുവനന്തപുരം: കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് വി.വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് നിയമനം.
കഴിഞ്ഞ 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി - മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
1990 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന ഡോ. വേണു ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ ജനറലെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.