തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ്ഥാ​നം മാ​റ്റു​ന്ന​തി​ല്‍ എ​ന്‍​സി​പി​യി​ല്‍ ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി ഒ​രു പ​ണി ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. ആ ​പ​ണി​യാ​ണ് താ​ന്‍ ചെ​യ്യു​ന്ന​തെ​ന്നും ശ​ശീ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

മും​ബൈ​യി​ല്‍ ശ​ര​ദ് പ​വാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യാ​ന്‍ എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ശീ​ന്ദ്ര​ന് പ​ക​രം തോ​മ​സ് കെ. ​തോ​മ​സ് മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​രം ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ശ​ശീ​ന്ദ്ര​ൻ രം​ഗ​ത്തു​വ​ന്ന​ത്.