കൊ​ച്ചി: അ​ന്ത​രി​ച്ച മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ന്‍​സി​ന് കേ​ര​ളം ഇ​ന്നു വി​ട ന​ല്‍​കും. മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി രാ​വി​ലെ എ​ട്ടി​ന് ഗാ​ന്ധി​ന​ഗ​റി​ലെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ ലെ​നി​ന്‍ സെ​ന്‍റ​റി​ലും പി​ന്നീ​ട് ടൗ​ൺ ഹാ​ളി​ലു​മെ​ത്തി​ച്ചു. വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു കൈ​മാ​റും. അ​തി​നു​ശേ​ഷം ടൗ​ണ്‍​ഹാ​ളി​ല്‍ അ​നു​ശോ​ച​ന​യോ​ഗം ചേ​രും.