ഇ​ടു​ക്കി: അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ഒ​ള​മ​റ്റം പൊ​ന്ന​ന്താ​നം ത​ട​ത്തി​ല്‍ ടി.​എ​സ്.​ആ​ല്‍​ബ​ര്‍​ട്ട് (19) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി കൊ​ച്ചു​ഭൂ​ത​ക്കാ​ട്ടി​ല്‍ എ​ബി​ന്‍ ജോ​ബി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ വ​ല​തു​കാ​ല്‍ അ​റ്റു​പോ​യി.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​രി​ങ്കു​ന്ന​ത്തി​ന​ടു​ത്ത് ത​വ​ള​കു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ക​ല്ല​ട ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ബി​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്