മറയൂരിൽ കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Monday, September 23, 2024 8:57 AM IST
ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പന്‍മല സ്വദേശി തോമസിനാണ് പരിക്കേറ്റത്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. ഇതോടെ പരിഭ്രാന്തിയിലായ ആന പിന്മാറുകയായിരുന്നു.