കാ​സ​ർ​ഗോ​ഡ്: അ​മീ​ബി​ക് മ​സ്തി​ഷ്ക്ക ജ്വ​രം ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ച​ട്ട​ഞ്ചാ​ൽ ഉ​ക്രം​പാ​ടി സ്വ​ദേ​ശി എം ​മ​ണി​ക​ണ്ഠ​ൻ (38) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്‌​ച​യോ​ള​മാ​യി കാ​സ​ർ​കോ​ട് ഗ​വ.​ജ​ന​റ​ൽ ആ​ശു​പ്ര​തി​യി​ലും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മും​ബൈ​യി​ൽ ക​ട​യി​ൽ ജോ​ലി ചെ​യ്‌​തി​രു​ന്ന മ​ണി​ക​ണ്ഠ‌​ൻ പ​നി​യും വി​റ​യ​ലും ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ചി​കി​ത്സ​ക്കി​ടെ രോ​ഗം ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തും മ​ല​പ്പു​റ​ത്തും മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.