മോസ്കിനുള്ളിൽ ബാലികയ്ക്ക് പീഡനം; മതപുരോഹിതൻ അറസ്റ്റിൽ
Monday, September 23, 2024 12:28 AM IST
ജയ്പുർ: രാജസ്ഥാനിൽ മോസ്കിനുള്ളിൽ വച്ച് ബാലികയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. അഞ്ച് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ആൽവാർ ജില്ലയിലാണ് സംഭവം.
വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ മതപുരോഹിതനായ അസ്ജാദ് (22) അകത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ അന്വേഷിച്ച് മോസ്കിൽ എത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും എസ്എച്ച്ഒ രാജ്ഗഡ് രാംജിലാൽ മീണ പറഞ്ഞു.