ട്രെയിനിൽ പാമ്പ്; പേടിച്ചു വിറച്ച് യാത്രക്കാർ
Monday, September 23, 2024 12:23 AM IST
മുംബൈ: മധ്യപ്രദേശിലെ ജബൽപുരിൽ നിന്നും മുംബൈയിലേക്ക് പോയ ട്രെയിനിൽ പാമ്പ്. ഗരിബ് രഥ് എക്സ്പ്രസിന്റെ ജി 17 കോച്ചിലാണ് സംഭവം.
പാമ്പ് ചീറ്റുന്നത് കണ്ട് ഒരു യാത്രക്കാരനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. ഇതോടെ ഭയചകിതരായ യാത്രക്കാർ സ്ഥലത്തു നിന്നും ഓടി മാറി. പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.