പു​ൽ​പ്പ​ള്ളി: ഒ​രു വ​ർ​ഷ​മാ​യി സ​സ്പെ​ൻ​ഷ​നി​ലു​ള്ള പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്റ്റേ​ഷ​നി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന പ​ട്ടാ​ണി​ക്കൂ​പ്പ് മാ​വേ​ലി പു​ത്ത​ൻ​പു​ര ജീ​ൻ​സ​ൻ സ​ണ്ണി​യാ​ണ്(35)​മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ൻ​സ​ൻ മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും പു​റ​ത്തു​കാ​ണാ​ത്ത​തി​നെ​ത്തു​ർ​ന്നു വീ​ട്ടു​കാ​ർ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.