ഇത് മോദി സർക്കാരാണ്; ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്ന് അമിത് ഷാ
Sunday, September 22, 2024 8:54 PM IST
ശ്രീനഗർ: ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുവാക്കളോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ല.അതിർത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകളുപയോഗിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ല. ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.