ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി
Sunday, September 22, 2024 8:44 PM IST
ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്.
മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പോലീസ് മാറ്റി.
അതേസമയം ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ പറഞ്ഞു. ഈശ്വർ മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎൽഎ തുറന്നടിച്ചു.
ഡ്രെഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. തിങ്കളാഴ്ച റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മല്‍പെ അറിയിച്ചു. ജില്ലാ ഭരണകൂടവും പോലീസും തന്നോട് സഹകരിക്കുന്നില്ലെന്ന് മൽപെ പ്രതികരിച്ചു.