നിപയിൽ ആശ്വാസം; മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Sunday, September 22, 2024 8:27 PM IST
മലപ്പുറം: സംസ്ഥാനത്ത് മൂന്ന് പേരുടെ നിപ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു മരിച്ചിരുന്നു. ബംഗളൂരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്.