മുഖ്യമന്ത്രിക്കു മുന്നിലുള്ള പോംവഴി രാജിമാത്രം: പി.സി. തോമസ്
Sunday, September 22, 2024 8:17 PM IST
കൊച്ചി: കേരള സമൂഹത്തിന് മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ കുറ്റക്കാരനായി മാറിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്. പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ശരിയായ മറുപടി കൊടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെയും എഡിജിപി എം.ആര്. അജിത്കുമാറിനെയും എങ്ങനെയും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
രാജിവച്ച് പുറത്തുപോവുക എന്നതാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ള പോംവഴി. ഇല്ലെങ്കിൽ പാര്ട്ടിക്കാര് തന്നെ അദ്ദേഹത്തെ പുറത്താക്കുമെന്നും തോമസ് പറഞ്ഞു.