ന്യൂ​ഡ​ൽ​ഹി: ഇ​വൈ ക​മ്പ​നി​യി​ലെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. ന​ല്ല കോ​ഴ്സ് പ​ഠി​ച്ചി​ട്ട് ജോ​ലി​ക്ക് ക​യ​റി പെ​ണ്‍​കു​ട്ടി ജോ​ലി ഭാ​രം താ​ങ്ങാ​നാ​കാ​തെ മ​രി​ച്ചത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ന​ല്ല മ​ന​ശ​ക്തി ഉ​ണ്ടെ​ങ്കി​ലേ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നാ​കു. അ​തി​നാ​യി ധ്യാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. മ​ന​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള​ള വ​ഴി​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും പ​ഠി​പ്പി​ച്ചാ​ൽ സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​നാ​കും.

എ​ത്ര പ​ഠി​ച്ച് എ​വി​ടെ എ​ത്തി​യാ​ലും മ​ന​ശ​ക്തി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യ​ണം. ദൈ​വി​ക​മാ​യി​ട്ടാ​ണ് അ​ത് വ​രേ​ണ്ട​ത്. ഈ​ശ്വ​ര​ചി​ന്ത​യും ധ്യാ​ന​വും മ​ന​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാണെന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി.