ഗാസയിൽ ഇസ്രായേൽ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു
Sunday, September 22, 2024 7:23 PM IST
കെയ്റോ: ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകുന്ന സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
പ്രദേശിക സമയം രാവിലെ പതിനൊന്നോടെ ബീച്ച് ക്യാമ്പിലെ കാഫ്ർ ഖാസിം സ്കൂളിലാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സാധാരണക്കാർക്ക് അപകടം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചതായും സൈന്യം വ്യക്തമാക്കി.