ഫുട്ബോൾ മത്സരത്തിനിടെ വടിവാൾ വീശി ഭീഷണി; ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ
Sunday, September 22, 2024 3:46 PM IST
മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ വടിവാൾ വീശി ഭീഷണി മുഴക്കിയ മുസ്ലീം ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ. ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ പി.എ .അമീർ അലിയുടെ മകൻ ഹാരിസ് ആണ് പിടിയിലായത്.
മൂവാറ്റുപുഴ മാറാടിയിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോള്‍ മത്സരത്തില്‍ ഹാരിസിന്റെ മകനുമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ പുറത്തുപോകേണ്ടി വന്നു.
ഇതുമായി ബന്ധപ്പെട്ട തർക്കം കളികാണാൻ എത്തിയവരിലേക്കും നീണ്ടു. ഇതിനിടെ ഹാരീസ് വീട്ടിൽ പോയി വടിവാൾ എടുത്തു വന്ന് കുട്ടികൾക്ക് നേരെ വീശുകയായിരുന്നു. കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.