കോ​ഴി​ക്കോ​ട്: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യെ ലീ​ഗി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​ട്ടി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാം. മു​സ്‌​ലീം ലീ​ഗ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ല്‍ മു​ണ്ടേ​രി​യു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് പ​രി​ശോ​ധി​ച്ചു.

അ​തി​ല്‍ എ​വി​ടെ​യും അ​ന്‍​വ​റി​നെ ലീ​ഗി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്നൊ​രു പ​രാ​മ​ര്‍​ശ​മി​ല്ല. സു​വ്യ​ക്ത​മാ​യ ഒ​രു വാ​ച​ക​ത്തെ പോ​ലും ഇ​ങ്ങ​നെ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് മാ​ധ്യ​മ​നീ​തി​യ​ല്ലെ​ന്നും സ​ലാം പ​റ​ഞ്ഞു. ലീ​ഗി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നി​ല​പാ​ടാ​ണ് സ​ത്യ​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ന്‍​വ​റി​ന് ആ ​നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കേ​ണ്ടി വ​രും.

എ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​തെ​ങ്ങ​നെ ലീ​ഗി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യ​ലാ​കും എ​ന്നും പി.​എം.​എ. സ​ലാം ചോ​ദി​ച്ചു. കാ​ല​ങ്ങ​ളാ​യി ലീ​ഗും യു​ഡി​എ​ഫും ഉ​ന്ന​യി​ച്ചു​വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കൂ​ടെ​ക്കി​ട​ന്ന് രാ​പ്പ​നി അ​റി​ഞ്ഞ അ​ന്‍​വ​ര്‍ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.