ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ദേശീയ വനിതാ കമ്മീഷന് പരാതിക്കാരുടെ മൊഴിയെടുക്കും
Sunday, September 22, 2024 10:25 AM IST
ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്. വനിതാ കമ്മീഷന് അംഗങ്ങള്‍ പരാതിക്കാരുടെ മൊഴിയെടുക്കും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെത്തി മൊഴിയെടുക്കുക.
ഇതിനായുള്ള കേരളാ സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. കൂടുതൽ പരാതി ഉള്ളവർക്ക് നേരിട്ട് സമീപിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്നും ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.