ഇ​ടു​ക്കി: യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ഏ​ല​പ്പാ​റ ച​പ്പാ​ത്ത് പ​ച്ച​ക്കാ​ട് സ്വ​ദേ​ശി കൊ​ച്ചു​വീ​ട്ടി​ൽ ജെ​സ്ബി​ൻ സ​ജി ആ​ണ് പി​ടി​യി​ലാ​യ​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ 20 കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി 2022 ൽ ​ആ​ണ് ഇ​യാ​ൾ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വി​വ​ധ​യി​ട​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ൽ എ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം പ്ര​തി ചി​ത്രീ​ക​രി​ച്ച യു​വ​തി​യു​ടെ ന​ഗ്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു. വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.