കെഎസ്ഇബി ജീവനക്കാരെ മർദിച്ച പ്രതി പിടിയിൽ
Saturday, September 21, 2024 11:31 PM IST
സുല്‍ത്താന്‍ബത്തേരി: വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതിലുണ്ടായ വൈരാഗ്യത്തില്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടില്‍ എന്‍. പി.ജയന് (51) ആണ് പിടിയിലായത്.
കഴിഞ്ഞ പന്ത്രണ്ടിന് ഇയാളുടെ വീടിരിക്കുന്ന പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി എത്തിയ ജീവനക്കാരുമായി ഇയാള്‍ വാക്കേറ്റമുണ്ടായെന്നും അസഭ്യം വിളിച്ച് മര്‍ദിച്ചെന്നുമാണ് കേസ്.
ബില്ല് അടയ്ക്കാത്തതിനാല്‍ ജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷന് നേരത്തെ വിഛേദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ മർദിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.