ജസ്റ്റീസ് നിതിൻ ജാംദാർ ഹൈക്കോടതി ചീഫ് ജസ്റ്റീസാകും
Saturday, September 21, 2024 9:35 PM IST
ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റീസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി.
കേരള ഹൈക്കോടതിക്ക് ഉൾപ്പടെ എട്ടു ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചു. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റീസ് കെ.ആർ. ശ്രീറാമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്.
ഹൈക്കോടതികളുടെ ചീഫ് ജസ്റ്റീസ് നിയമനം വൈകുന്നതിനെതിരെയുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമന വിജ്ഞാപനം പുറത്തുവന്നത്.
ജസ്റ്റീസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.