ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു
Saturday, September 21, 2024 4:43 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തിയ ചടങ്ങിൽ ലഫ്. ഗവർണർ വി.കെ.സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു.
ദൈവനാമത്തിലായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന് ഹുസൈന് എന്നിവരും സത്യപ്രതിഞ്ജ ചെയ്തു. മുകേഷ് അഹ്ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം.
ഡൽഹിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ആതിഷി. അരവിന്ദ് കേജരിവാൾ രാജിവെച്ചതിനെ തുടർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.