അജിത് കുമാറിനെതിരെ തത്ക്കാലം നടപടിയില്ല; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
Saturday, September 21, 2024 12:39 PM IST
തിരുവനന്തപുരം: എം.ആർ. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത് കുമാറിനനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, രാഷ്ട്രീയ ദൗത്യങ്ങൾക്കായി പോലീസിനെ അയക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും വ്യക്തമാക്കി.