വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
Saturday, September 21, 2024 5:55 AM IST
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. കോട്ടയിലെ ജുല്മി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ വേദ് പ്രകാശ് ഭൈര്വയാണ് അറസ്റ്റിലായത്.
അധ്യാപകന് തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിന് ശേഷംപോക്സോ കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അധ്യാപകന് വേദ് പ്രകാശിനേയും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയ സ്കൂള്‍ പ്രിന്‍സിപ്പലിനേയും സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.