നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്
Friday, September 20, 2024 11:15 PM IST
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് നിലവിലുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കൻഡറികോണ്ടാക്ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.