മൈനാഗപ്പള്ളി വാഹനാപകടം; ശ്രീക്കുട്ടി ലഹരിക്കടിമയെന്ന് ഭർത്താവ്
Friday, September 20, 2024 4:44 PM IST
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ശ്രീക്കുട്ടി ലഹരിക്കടിമയെന്ന് ഭർത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെയാണ് ശ്രീക്കുട്ടി മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്ന് അഭീഷ് രാജ് വ്യക്തമാക്കി.
ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് പറയുന്നു. സേലത്ത് പഠിക്കാന്‍ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു.
ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസമായിരുന്നു അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.