അരൂർ-തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം
Thursday, September 19, 2024 4:25 PM IST
ആലപ്പുഴ: അരൂർ-തുറവൂർ ദേശീയപാതയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ഗതാഗത നിയന്ത്രണം. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ വാഹനങ്ങൾ അനുവദിക്കില്ല. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക.
ഒരാഴ്ചത്തേക്കാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. ആരൂർ-തുറവൂർ ഉയരപ്പാതയുടെ പണി നടക്കുന്നതിനാൽ വലിയ ഗതാഗത കുരുക്കാണ് ദേശീയ പാതയിൽ അനുഭവപ്പെടുന്നത്.