കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്
Thursday, September 19, 2024 3:53 PM IST
അടൂര്‍: എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ അടൂര്‍ വടക്കടത്തുകാവിലായിരുന്നു അപകടം.
പിക്കപ്പ് ഡ്രൈവറായ കൊല്ലം, അഞ്ചല്‍ സ്വദേശി വിജയന്, ഇദ്ദേഹത്തിന്റെ സഹായി അരുണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് ആറുപേർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.