വ​ണ്ടൂ​ര്‍: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ എം​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത് 30 പേ​ര്‍. ഇ​വ​രി​ല്‍ 23 പേ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ബാ​ക്കി​യു​ള്ള ഏ​ഴു​പേ​ര്‍ വി​ദേ​ശ​ത്താ​ണ്. സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.

മ​ല​പ്പു​റം ഒ​താ​യി സ്വ​ദേ​ശി​യാ​യ 38കാ​ര​നാ​ണ് കഴിഞ്ഞദിവസം എം​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. ചി​ക്ക​ന്‍​പോ​ക്സി​ന് സ​മാ​ന​മാ​യ ല​ക്ഷ​ങ്ങ​ളും പ​നി​യു​മാ​യാ​ണ് യു​വാ​വ് ചി​കി​ത്സ തേ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ര്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 13ന് ​ ആണ് ഇ​യാ​ള്‍ യു​എ​ഇ​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ രോ​ഗി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ള്‍​പ്പ​ടെ ഏ​കോ​പി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് മ​ല​പ്പു​റ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ന്ന് യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും.

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. എം​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ട, എ​ന്നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.