ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സി​റ്റി​യി​ലെ വൈ​റ്റ്ഫീ​ൽ​ഡി​ലു​ള്ള മ​ൾ​ട്ടി​മീ​ഡി​യ ക​ന്പ​നി​യു​ടെ സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​ര​നെ ക​ന്പ​നി​യു​ടെ 50 ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​ർ സ്വ​ദേ​ശി എം. ​മു​രു​കേ​ശ് ആ​ണു പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ ത​ക്കാ​ളി​ക്കൃ​ഷി​യും സൈ​ബ​ർ സെ​ന്‍റ​ർ വ്യ​വ​സാ​യ​വും മൂ​ലം ഇ​യാ​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണു മോ​ഷ​ണ​ത്തി​നു ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

22 ല​ക്ഷം രൂ​പ​യു​ടെ ലാ​പ്ടോ​പ്പു​ക​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ലാ​പ്ടോ​പ്പു​ക​ൾ ഹൊ​സൂ​റി​ലെ ഒ​രു ക​ട​യി​ൽ വി​റ്റ​താ​യും ഇ​യാ​ൾ മൊ​ഴി ന​ല്കി. ക​ന്പ​നി​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നാ​ണ് ഇ​യാ​ളു​ടെ ക​വ​ർ​ച്ച ക​ന്പ​നി അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

ഹൊ​സൂ​റി​ലെ തി​യേ​റ്റ​റി​ൽ​നി​ന്നാ​ണു മു​രു​കേ​ശി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.