റോം: ​ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സ ഫു​ട്ബോ​ൾ താ​രം സാ​ൽ​വ​തോ​ർ ഷി​ല്ലാ​ച്ചി(59) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ, പാ​ല​ര്‍​മോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1990 ലെ ​ലോ​ക​ക​പ്പി​ൽ ആ​റ് ഗോ​ൾ നേ​ടി ഗോ​ൾ​ഡ​ൻ ബൂ​ട്ട് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വി​ൽ ഇ​റ്റ​ലി സെ​മി ഫൈ​ന​ലി​ൽ വ​രെ എ​ത്തി​യി​രു​ന്നു. 2022 മു​ത​ൽ ക്യാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​ൻ ആ​യി​രു​ന്നു.

1980-ക​ളി​ലാ​ണ് സ്‌​കി​ല്ലാ​ച്ചി അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ലെ​ത്തു​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബു​ക​ളാ​യ ജു​വ​ന്‍റ​സി​നും ഇ​ന്‍റ​ര്‍​മി​ലാ​നും വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. 1990 ലോ​ക​ക​പ്പി​നു​മു​ന്‍​പ് ജു​വ​ന്‍റ​സി​ന് യു​വേ​ഫ ക​പ്പും ഇ​റ്റാ​ലി​യ​ന്‍ ക​പ്പും നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. 21 ഗോ​ളു​ക​ളാ​ണ് അ​ന്ന് ക്ല​ബ്ബി​നാ​യി നേ​ടി​യി​രു​ന്ന​ത്.

1990-ലെ ​ലോ​ക​ക​പ്പി​ല്‍ സ്‌​കി​ല്ലാ​ച്ചി​യു​ടെ മി​ക​വി​ല്‍ ഇ​റ്റ​ലി മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. സെ​മി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യോ​ട് തോ​റ്റ ഇ​റ്റ​ലി, പി​ന്നീ​ട് മൂ​ന്നാം​സ്ഥാ​ന​ക്കാ​ര്‍​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി. ഈ ​ര​ണ്ട് ക​ളി​ക​ളി​ലും സ്‌​കി​ല്ലാ​ച്ചി ഗോ​ള്‍ നേ​ടി​യി​രു​ന്നു.

അ​ന്ന് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ താ​രം ആ​റു ഗോ​ളു​ക​ള്‍ അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ആ ​ലോ​ക​ക​പ്പി​ലെ ടോ​പ്‌​സ്‌​കോ​റ​റാ​യ​ത്. ഇ​റ്റ​ലി​യി​ലെ ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ല​ബ്ബു​ക​ളി​ല്‍ ക​ളി​ച്ചു പ​രി​ച​യി​ച്ചാ​ണ് അ​ദ്ദേ​ഹം അ​ദ്ദേ​ഹം ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​ത്.