കള്ളനെന്ന് തെറ്റിദ്ധരിച്ച് മാനസികാസ്വസ്ഥ്യമുള്ളയാൾക്ക് ക്രൂരമർദനം
Wednesday, September 18, 2024 7:24 PM IST
ലക്നോ: ഉത്തർപ്രദേശിൽ കള്ളനെന്ന് തെറ്റിദ്ധരിച്ച് മാനസികാസ്വസ്ഥ്യമുള്ള കൗമാരക്കാരനെ ഒരു സംഘമാളുകൾ മർദിച്ചു. ഗോണ്ട ജില്ലയിലാണ് സംഭവം. ഖോർഹൻസ നിവാസിയായ തബാറക് അലിക്കാണ് മർദനമേറ്റത്.
ചൊവ്വാഴ്ച വീട്ടിൽ നിന്നിറങ്ങിയ ഇയാൾ മോത്തിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ചൗരി ഹർഷോപ്പട്ടിയിൽ എത്തിയിരുന്നു. ഇയാൾ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ മർദിക്കുകയായിരുന്നു.
മോട്ടിഗഞ്ച് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘമാണ് യുവാവിനെ രക്ഷപെടുത്തിയത്. പരാതിയിൽ വിപിൻ, ലവ്കുഷ്, നിർമൽ, മനോജ് എന്നിവർക്കും അജ്ഞാതരായ ഒരു ഡസനോളം ആളുകൾക്കുമെതിരെ മോത്തിഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.