ന്യൂഡൽഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസാ​യി നി​തി​ൻ എ​സ് ജാം​ദാ​റി​നെ നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ച് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ് നി​തി​ൻ എ​സ് ജാം​ദാ​ർ നി​ല​വി​ൽ ബോം​ബെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​ണ്.

ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് എ​ൻ.​കെ. സിം​ഗ്, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സ് ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കി ഉ​യ​ർ​ത്താ​നും കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചീ​ഫ് ജ​സ്റ്റീസു​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ കൊ​ളീ​ജി​യം നേ​ര​ത്തെ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മാ​റ്റം.