"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില്‍ ശീതകാല സമ്മേളനത്തില്‍
Wednesday, September 18, 2024 3:15 PM IST
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു നിര്‍ദേശം.
ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ പല വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക. എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ അത് ഏകീകരിക്കപ്പെടും. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ സ്വാധീനിച്ചേക്കാമെന്നും പ്രതിപക്ഷം നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു.