സ്വര്‍ണവില വീണ്ടും കുറഞ്ഞു
Wednesday, September 18, 2024 1:03 PM IST
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് കുതിച്ചുപാഞ്ഞ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 54,800 രൂപയിലും ഗ്രാമിന് 6850 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
11 ദിവസത്തിനിടെ ഏകദേശം 1,700 രൂപ വര്‍ധിച്ച സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു.ശേഷം തുടര്‍ച്ചയായി രണ്ടാംദിനമാണ് വില ഇടിയുന്നത്.
സെപ്റ്റംബറിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.