തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കുപ്രസിദ്ധ ഗുണ്ടയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
Wednesday, September 18, 2024 11:07 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജിയാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
വ്യാസർപാഡി ജീവ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം. കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എത്തിയ പോലീസ് സംഘത്തിന് നേരെ ബാലാജി വെടിവച്ചതോടെ തിരിച്ച് വെടിയുതിർക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെഞ്ചിൽ വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കേറ്റെന്നാണ് വിവരം. കൊലപാതകം, പണം തട്ടൽ, കഞ്ചാവ് കടത്ത് തുടങ്ങി 50-ൽ അധികം കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ബാലാജി.