ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
Wednesday, September 18, 2024 9:54 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും. അതിഷിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് സൂചന.
നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരുമെന്ന് സൂചനയുണ്ട്. യോഗത്തിൽ മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്നും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.