ലെബനൻ സ്ഫോടനം; മരണം 11 ആയി; 400ഓളം പേരുടെ നില ഗുരുതരം
Wednesday, September 18, 2024 9:05 AM IST
ബെയ്റൂട്ട്: ലെബനോനിൽ ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ മരണസംഖ്യ 11 ആയി. 4000ൽ അധികം പേർക്ക് പരിക്കുണ്ട്. ഇതിൽ 400ഓളം പേരുടെ നില ഗുരുതരമാണ്.
ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്ഫോടനം നടന്നത്. ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്
പേജര്‍ സ്ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സ്ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു.