ഷിരൂർ ദൗത്യം; ഡ്രെഡ്ജർ ഇന്ന് യാത്ര പുനരാരംഭിക്കും
Wednesday, September 18, 2024 8:38 AM IST
ബംഗളുരു: ഷിരൂരിൽ തെരച്ചിലിനായി ഗോവയിൽനിന്ന് പുറപ്പെട്ട ഡ്രെഡ്ജർ ഇന്ന് യാത്ര പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രെഡ്ജർ കഴിഞ്ഞ ദിവസം യാത്ര നിർത്തിവച്ചിരുന്നു.
ഇന്ന് കാർവാർ തീരത്ത് എത്തിയതി കാലാവസ്ഥ വിലയിരുത്തി ശേഷമായിരിക്കും ഡ്രെഡ്ജർ ഷിരൂരിലേക്ക് തിരിക്കുക. തുടർന്നായിരിക്കും തെരച്ചിൽ ആരംഭിക്കുക.
ഗോവയിലെ മർമ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഡ്രെഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടത്. കർണാടക സർക്കാർ ആണ് ഡ്രെഡ്ജറിന്റെ ചെലവ് വഹിക്കുക.