ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ ഗോവയില്‍നിന്ന് പുറപ്പെട്ടു; വ്യാഴാഴ്ച തിരച്ചില്‍ തുടങ്ങിയേക്കും
Tuesday, September 17, 2024 9:34 AM IST
ഷിരൂര്‍: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായി തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ പുറപ്പെട്ടു. ദൗത്യത്തിനുള്ള ഡ്രഡ്ജറുമായി ഗോവയില്‍നിന്നാണ് ടഗ് ബോട്ട് പുറപ്പെട്ടത്.
ഇന്ന് വൈകിട്ടോടെ ടഗ് ബോട്ട് കാര്‍വാര്‍ തുറമുഖത്തെത്തും. ബുധനാഴ്ച ഉച്ചയോടെ ഇവിടെനിന്ന് ഷിരൂരിലേക്ക് പുറപ്പെടും. വ്യാഴാഴ്ച ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിച്ച് തിരച്ചില്‍ തുടങ്ങാനായേക്കും.
പുഴയിലെ ഒഴുക്ക് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ച കാര്‍വാറില്‍ യോഗം ചേരും. ജില്ലാ ഭരണകൂടവും ഡ്രഡ്ജര്‍ കമ്പനിയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇതിന് ശേഷമാകും ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടുക. അര്‍ജുനടക്കം മൂന്ന് പേര്‍ക്കായാണ് ഷിരൂരില്‍ ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ നടത്തുക.