ജിം ഉടമയെ മർദിച്ചു കൊലപ്പെടുത്തി
Tuesday, September 17, 2024 5:04 AM IST
ഫരീദാബാദ്: ഹരിയാനയിൽ ജിം ഉടമയെ ഒരു സംഘമാളുകൾ മർദിച്ചു കൊന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് മരുമക്കൾക്ക് ഗുരുതര പരിക്കേറ്റു.
പണമിടപാട് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഫരീദാബാദ് സെക്ടർ 15 എയിലെ അജ്രൗണ്ട ഗ്രാമത്തിൽ താമസിക്കുന്ന രാജു ശർമ എന്ന രാജേഷ് ശർമ (44) ആണ് കൊല്ലപ്പെട്ടത്. കല്ലു പണ്ഡിറ്റ് എന്നയാളുടെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ മാരക ആയുധങ്ങളുമായി എത്തിയാണ് രാജു ശർമയെ മർദിച്ചത്.
ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മരുമക്കൾക്കും ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.