മൂന്നാർ എച്ച്എൻഎൽ പാട്ടഭൂമിയിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
Tuesday, September 17, 2024 2:01 AM IST
കൊച്ചി: മൂന്നാറിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് (എച്ച്എൻഎൽ) സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലെ കൈയേറ്റം എത്രയുംവേഗം ഒഴിപ്പിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടറോട് ഹൈക്കോടതി.
എച്ച്എൻഎൽ കമ്പനിയുടെ കൈവശമുള്ളത് സർക്കാർ ഭൂമിയാക്കി കണക്കാക്കാനും സ്ഥലം സ്വന്തമാക്കാൻ സ്വകാര്യ ഭൂമാഫിയക്ക് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.
ലാൻഡ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വനം വകുപ്പിന്റെ കൈയിലുണ്ടായിരുന്ന ചിന്നക്കനാലിലെ 51.51 ഹെക്ടറാണ് 1992ൽ കരാറിന്റെ അടിസ്ഥാനത്തിൽ എച്ച്എൻഎല്ലിന് പാട്ടത്തിന് നൽകിയത്.